എട്ടു മണിക്കൂർ ചോദ്യം ചെയ്യൽ; ഒടുവിൽ കുറ്റസമ്മതം

എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്.

Update: 2022-10-30 14:46 GMT
Editor : abs | By : Web Desk
Advertising

ഷാരോണിന്റെ മരണവുമായി ബന്ധപ്പെട്ട് പെൺസുഹൃത്ത് ഗ്രീഷ്മയെ കുടുക്കിയത് മൊഴിയിലെ വൈരുധ്യം. എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ഞായറാഴ്ച പത്തര മുതൽ അച്ഛനും അമ്മയ്ക്കുമൊപ്പമിരുത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യൽ.

ഷാരോണ് നൽകിയ കഷായത്തിന്റെ കുപ്പി എവിടെയെന്ന ചോദ്യത്തിന് ഇവർക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ലെന്നാണ് സൂചന. ക്രമ സമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ, തിരുവനന്തപുരം റൂറൽ എസ്.പി ഡി ശിൽപ്പ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഷാരോൺ മരിച്ച ദിവസം തന്നെ ഗ്രീഷ്മയെ ചോദ്യം ചെയ്യാനായി പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ ദേഹാസ്വാസ്ഥ്യമാണ് എന്ന് പറഞ്ഞ് ഇവർ ഒഴിയുകയായിരുന്നു.

ഈ മാസം 25-നാണ് ഷാരോൺ മരിച്ചത്. തമിഴ്‌നാട് നെയ്യൂരിലെ ബിഎസ്സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയാണ് ഷാരോൺ. ഗ്രീഷ്മയുടെ വീട്ടിൽനിന്ന് പാനീയം കുടിച്ച ശേഷമാണ് ഷാരോൺ മരിച്ചതെന്ന് നേരത്തെ തന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നു. 

തമിഴ്നാട് രാമവർമഞ്ചിറ സ്വദേശിയാണ് ഗ്രീഷ്മ. തമിഴ്നാട്ടിലെ ഗ്രീഷ്മയുടെ വീട്ടിൽ നടത്തിയ സന്ദർശനത്തിനിടെ കഷായവും ജ്യൂസും കുടിച്ചിരുന്നു. ഗ്രീഷ്മ തന്നെയാണ് രണ്ടും ഷാരോണിന് നൽകിയത്. 

Summary: A contradiction in the statement of girlfriend Greeshma was implicated in connection with Sharon's death. Greeshma confessed to the crime after eight hours of interrogation. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News