മദ്യപാനവുമായി ബന്ധപ്പെട്ട തർക്കം; പാലക്കാട്ട് ബാറില്‍ വെടിവെപ്പ്, മാനേജര്‍ക്ക് പരിക്ക്

സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2024-01-29 06:33 GMT
Editor : ലിസി. പി | By : Web Desk

പ്രതീകാത്മക ചിത്രം

പാലക്കാട്: കാവശ്ശേരി കല്ലേപ്പുള്ളിയിൽ ബാറിൽ വെടിവെപ്പ്. മദ്യപാനവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മാനേജർ രഘുനന്ദന് വെടിയേറ്റു. രണ്ട് ജീവനക്കാർക്ക് നേരെ അക്രമികൾ കുപ്പി എറിഞ്ഞു. ചിത്രപുരി എന്ന ബാറില്‍ ഇന്നലെ രാത്രിയാണ് അക്രമം. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവര്‍ സര്‍വീസ് മോശമാണെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കുകയും രണ്ട് കസേരകള്‍ തകര്‍ക്കുകയും ചെയ്തു. നശിപ്പിച്ച കസേരകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കിയാണ് ഇരുവരെയും ബാര്‍ ജീവനക്കാര്‍ വിട്ടത്. ഇതിന്‍റെ പ്രതികാരമായി അക്രമികള്‍ രാത്രി വീണ്ടും തിരിച്ചെത്തുകയും വെടിവെക്കുകയുമായിരുന്നു. വെടിയേറ്റ മാനേജര്‍ ചികിത്സയിലാണ്. പിടിയിലായവര്‍ കഞ്ചിക്കോട് സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News