സീപ്ലെയിൻ ടൂറിസത്തിലേക്ക് ചുവട് വെച്ച് കേരളം; ആദ്യ ജലവിമാനം കൊച്ചി വിമാനത്താവളത്തിൽ

വാട്ടർ സല്യൂട്ട് നൽകിയാണ് സിയാൽ അധികൃതർ ജലവിമാനത്തെ സ്വീകരിച്ചത്

Update: 2024-11-10 09:51 GMT

കൊച്ചി: കേരളത്തിലെ ആദ്യ ജലവിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. വിജയവാഡയിൽ നിന്ന് രാവിലെ 11 മണിക്ക് പുറപ്പെട്ട ട്രയൽ വിമാനം ഉച്ചയ്ക്ക് രണ്ടരക്ക് കൊച്ചിയിലെത്തി. ട്രയൽ വിമാനം ലാൻഡ് ചെയ്തതോടെ, സീപ്ലെയിൻ ടൂറിസം എന്ന സ്വപ്നത്തിലേക്ക് സുപ്രധാന ചുവട് വച്ചിരിക്കുകയാണ് കേരളം.

കൊച്ചി വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകിയാണ് സിയാൽ അധികൃതർ ജലവിമാനത്തെ സ്വീകരിച്ചത്. സംരംഭത്തിന് സാങ്കേതിക വൈദഗ്ധ്യവും പിന്തുണയും നൽകി സിയാലും നിർണായക പങ്കാളിയായി.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News