കോഴിക്കോട്ട് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

പുതിയാപ്പയിൽ നിന്ന്പുറപ്പെട്ട തോണിയാണ് എഞ്ചിൻ തകരാറ് മൂലം കടലിൽ കുടുങ്ങിയത്

Update: 2023-07-14 06:35 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.. പുതിയാപ്പയിൽ നിന്ന്പുറപ്പെട്ട തോണിയാണ് എഞ്ചിൻ തകരാറ് മൂലം കടലിൽ കുടുങ്ങിയത്. രണ്ടുപേരാണ് തോണിയിലുണ്ടായിരുന്നത്. എലത്തൂർ സ്വദേശിയായ രജീഷ്,വിപിൻ എന്നിവരാണ് കടലിൽ കുടുങ്ങിയത്.

പുതിയാപ്പയിൽ നിന്ന് പുറപ്പെട്ട് കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും എഞ്ചിൻ തകരാറിലാകുകയായിരുന്നു. പിന്നീട് മറൈൻ എൻഫോഴ്‌മെന്റിനെ വിവരം അറിയിക്കുകയായിരുന്നു. ബേപ്പൂരിൽ നിന്നെത്തിയ മറൈൻ എൻഫോഴ്‌മെന്റ് സംഘം ബോട്ടിൽ തോണി കെട്ടിവലിച്ച് കരയിലെത്തിക്കുകയായിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News