വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ; മത്സ്യത്തൊഴിലാളികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞു, രണ്ട് ജീപ്പുകൾ തകർത്തു

27 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

Update: 2022-11-27 17:56 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: വിഴിഞ്ഞത്ത് സംഘർഷാവസ്ഥ. മത്സ്യത്തൊഴിലാളികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞു. ദൃശ്യം ചിത്രീകരിച്ച പ്രദേശിക മാധ്യമ പ്രവർത്തകന് മർദനമേറ്റു. ഷെരീഫ് എന്ന മാധ്യമപ്രവർത്തകനാണ് പരിക്കേറ്റത്. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തിട്ടുണ്ട്.

ഇന്ന് അഞ്ചു മത്സ്യത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ മത്സ്യത്തൊഴിലാളികൾ ഉപരോധിക്കുന്നത്. കൂടുതൽ മത്സ്യത്തൊഴിലാളികൾ സ്‌റ്റേഷൻ പരിസരത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളും സ്ഥലത്ത് മുദ്രാവാക്യം വിളിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണം എന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. വിഴിഞ്ഞത്ത് കടകൾ പൂർണമായും അടച്ചു. രണ്ടു പൊലീസ് ജീപ്പുകള്‍‍ പ്രതിഷേധക്കാര്‍ കത്തിച്ചു.  പ്രതിഷേധക്കാരെ പിരിച്ചു വിടാൻ  പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. പ്രതിഷേധക്കാരെ പിരിച്ചു വിടാൻ ടിയർ ഗ്യാസ് പ്രയോഗിച്ചു. കൂടുതൽ പൊലീസ് സന്നാഹവും ഇവിടേക്ക് എത്തിയിട്ടുണ്ട്. 200 പൊലീസുകാരെ അധികം നിയോഗിച്ചു.

Advertising
Advertising

ഇന്നലെയുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കുമെതിരെ കേസെടുത്തിരുന്നു. തുറമുഖത്തിനെതിരെ സമരം ചെയ്ത വൈദികർ അടക്കം കേസിൽ പ്രതികളാണ്.തുറമുഖത്തിനെതിരെ സമരം ചെയ്യുന്നവരുടെ പേരിൽ ഒമ്പത് കേസുകളുണ്ടാണ് രജിസ്റ്റർ ചെയ്തത്. തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമര സമിതിക്ക് എതിരെ ഒരു കേസും എടുത്തു. വധശ്രമം, ഗൂഢാലോചന, കുറ്റകരമായ സംഘം ചേരൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ ഒന്നാം പ്രതി.സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് ഉൾപ്പെടെ അമ്പതോളം വൈദികർ പ്രതിപ്പട്ടികയിലുണ്ട്.ആർച്ച് ബിഷപും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആർ.ലഭിച്ച പരാതിക്ക് പുറമെ പൊലീസ് സ്വമേധയായും കേസെടുത്തിട്ടുണ്ട്. 

Full View
Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News