തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു: 25 പേർക്കായി തെരച്ചിൽ

25 മത്സ്യതൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ കാണാനില്ല. തെരച്ചിൽ തുടരുകയാണ്.

Update: 2022-09-05 09:33 GMT

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. 25 മത്സ്യതൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ കാണാനില്ല. തെരച്ചിൽ തുടരുകയാണ്. മുതലപ്പൊഴിയിൽ നിന്ന് പോയ വള്ളമാണ് അപകടത്തിൽ പെട്ടത്. 

അതേസമയം കേരളത്തില്‍ നാല് ജില്ലകളിൽ നാളെ അതിതീവ്രമഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

Updating...

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News