കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകൾക്ക് തീ പിടിച്ചു

തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്

Update: 2025-11-21 09:33 GMT

കൊല്ലം: കൊല്ലത്ത് രണ്ട് മത്സ്യബന്ധന ബോട്ടുകൾക്ക് തീ പിടിച്ചു. മുക്കാട് കായലിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾക്കാണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് യൂണിറ്റുകൾ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. മത്സ്യ ബന്ധനത്തിന്ശേഷം ഐസ് പ്ലാൻ്റിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകളാണ് കത്തിയത്. ഫയർഫോഴ്സ് യൂണിറ്റുകൾക്ക് എത്തിപ്പെടാൻ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. 

പാചകം ചെയ്യാൻ ഉപയോഗിക്കുന്ന സിലിണ്ടറിൽ നിന്നും തീ പടർന്നു എന്നാണ് നിഗമനം. രണ്ട് മത്സ്യത്തൊഴിലാളികൾക്ക് നിസാരമായി പരിക്കേറ്റു. ആന്ധ്ര സ്വദേശികളായ രാജു , അശോക് എന്നിവർക്കാണ് പൊള്ളലേറ്റത്. തീപിടിത്തം ഉണ്ടായ ഉടൻ ബോട്ടുകളുടെ കെട്ടഴിച്ചു വിട്ടത്കൊണ്ട് കൂടുതൽ ബോട്ടുകളിലേക്ക് തീ പടരുന്നത് ഒഴിവായി. കായലിനെ നടുഭാഗം ആയതിനാൽ ഫയർഫോഴ്സ് വാഹനം എത്തിക്കാൻ കഴിഞ്ഞില്ല

Full View

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News