മഴ ദുരിതത്തെ തുടർന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താളംതെറ്റി

ഇന്നലെയും ഇന്നുമായി ദുബൈയിൽ നിന്ന് എത്തേണ്ട ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾ റദ്ദാക്കി

Update: 2024-04-18 04:25 GMT

കൊച്ചി: മഴ ദുരിതത്തെ തുടർന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് താളംതെറ്റി. ഇന്നലെയും ഇന്നുമായി ദുബൈയിൽ നിന്ന് എത്തേണ്ട ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. 

ഇന്ന് പുലർച്ചെ 3.15ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കിയിട്ടുണ്ട്. രാവിലെ 10.30ന് ദുബൈക്ക് പുറപ്പെടേണ്ട എമിറേറ്റ്സ് വിമാനം വൈകുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനവും റദ്ദാക്കി.

കൊച്ചിയിൽ നിന്നും പുറപ്പേടേണ്ട വിമാനങ്ങളും വൈകുകയാണ്. ഇന്നലെ രാത്രി 10.15ന് പുറപ്പേടേണ്ട സ്പൈസ് വിമാനം ഇനിയും പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രാവിലെ 10.30ന് പുറപ്പെടേണ്ട എമിറേറ്റ് വിമാനവും വൈകും. ഇത് 12.30ന് യാത്ര ആരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. 

ഇന്ന് പുലർച്ചെ 2.45ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനം റദ്ദാക്കി. രാവിലെ 3.15 ന് എത്തേണ്ട എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി. ഇന്നലെ വൈകിട്ട് ദുബൈയിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും റദ്ദാക്കിയിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News