ഫൊക്കാന പുരസ്കാരം മന്ത്രി മുഹമ്മദ് റിയാസിന്

മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറും

Update: 2023-01-18 13:37 GMT

തിരുവനന്തപുരം: വടക്കേ അമേരിക്കൻ മലയാളി സംഘടനായ ഫൊക്കാന ഏർപ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച മന്ത്രിക്കുള്ള പുരസ്കാരം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്.

മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറുമെന്ന് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫനും, ജനറൽ സെക്രട്ടറി ഡോ. കലാ ഷാഫിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News