അനുരാഗ് കശ്യപ് പ്രെസെന്റ് ചെയ്യുന്ന മലയാള ചിത്രം; ‘ഫൂട്ടേജിന്റെ‘ ട്രൈലെർ പുറത്ത്

മാർട്ടിൻ പ്രകാട്ട് ഫിലിംസ് ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്

Update: 2024-07-12 12:52 GMT

എറണാകുളം: സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത് അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ചിത്രം ‘ഫൂട്ടേജി‘ന്റെ ട്രൈലെർ റിലീസായി. ഏറെ കാത്തിരിപ്പിനോടുവിൽ മൂവി ബക്കറ്റിന്റെ യൂട്യൂബ് ചാനൽ വഴി ആണ് ട്രൈലെർ റിലീസ് ആയത്. മാർട്ടിൻ പ്രകാട്ട് ഫിലിംസ് ആണ് ചിത്രം പ്രേക്ഷകരിലേക് എത്തിക്കുന്നത്. മഞ്ജു വാരിയർക്കൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളായി ഒരുങ്ങുന്നത് വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരാണ്.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍ - അനീഷ് സി സലിം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

Advertising
Advertising

ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ - കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ് - മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊമൈസ് സ്റ്റുഡിയോസ്, ഡി ഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് -രമേശ് സി പി, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്,സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍,അസോസിയേറ്റ് എഡിറ്റർ -ആൾഡ്രിൻ ജൂഡ്, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പോസ്റ്റേഴ്സ് -എസ്തറ്റിക് കുഞ്ഞമ്മ, പി.ആർ.ഒ - എ.എസ് ദിനേശ്, ശബരി, മാർക്കറ്റിംഗ് -ഹൈറ്റസ്‌.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News