പരിസ്ഥിതി ദുർബല പ്രദേശത്തിന്റെ പേരിൽ സാധാരണക്കാര വേട്ടയാടി വനം വകുപ്പ്; പരാതിക്കാർക്ക് അനുകൂല വിധി വന്നാൽ ഭൂമി ഇഎഫ്എല്ലാക്കി പ്രഖ്യാപിക്കും
വൻകിടക്കാർക്ക് ക്വാറി നടത്താൻ ഉൾപെടെ അനുമതിയുണ്ട്
പാലക്കാട്: വെസ്റ്റിങ്ങ് ആൻഡ് അസൈയ്മെന്റ് ആക്റ്റ് പരാതിക്കാർക്ക് അനുകൂല വിധി വന്നാൽ ഭൂമി ഇഎഫ്എല്ലാക്കി പ്രഖ്യാപിച്ച് വനംവകുപ്പിന്റെ പ്രതികാരം. വർഷങ്ങളായി ഭൂമിയില്‍ കൃഷി ചെയ്യുന്ന സാധാരണക്കാർക്ക് ഭൂമി തിരിച്ചു നല്കാതിരിക്കാനാണ് വനംവകുപ്പിന്റെ കള്ളക്കളി. ഇത്തരം സ്ഥലങ്ങളിൽ വൻകിടക്കാർക്ക് ക്വാറി നടത്താൻ ഉൾപെടെ അനുമതിയുണ്ട് എന്നതാണ് മറ്റൊരു കൗതുകം.
വെസ്റ്റിങ്ങ് ആൻ്റ് അസൈയ്ൻമെൻ്റ് ആക്റ്റ് പ്രകാരംഎരിമയൂർ പടേയ്റ്റി സ്വദേശിയായ ജയപ്രകാശിൻ്റെ രണ്ട് ഏക്കർ 15 സെൻ്റ് സ്ഥലം വനം വകുപ്പ് ഏറ്റെടുത്തിരുന്നു. ഭൂമി ജയപ്രകാശനിവിട്ട് നൽകാൻ 1980 ൽ ഫോറസ്റ്റ് ട്രൈബ്യൂണൽ ഉത്തരവിട്ടു. ഈ ഉത്തരവിന് എതിരെ വനം വകുപ്പ് അപ്പീൽ പോയില്ല . 28 വർഷമായിട്ടും ഭൂമി റസ്റ്റോർ ചെയ്ത് നൽകാത്തതിനാൽ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ഈ ഭൂമി വനം വകുപ്പ് പരിസ്ഥിതി ദുർബലമായി പ്രഖ്യാപിച്ച് വനംവകുപ്പ്തിരിച്ചടിച്ചു.
എരിമയൂർ പടേയ്റ്റിയിൽ 90 സെൻ്റ് ഭൂമിയുള്ള പ്രമോദ് , ഒരു ഏക്കർ 90 സെൻ്റ് ഉള്ള മണികണ്ഠൻ , 4 .45 ഏക്കർ ഭൂമിയുഉള്ള വേലായുധൻ എന്നിവരും വനംവകുപ്പിനതിരായ നിയപോരാട്ടം വിജയിച്ചവരാണ്. എന്നാല്‍ ഇതെല്ലാം പിന്നീട് ഇഎഫ്എല്ലായി പ്രഖ്യാപിക്കുകയായിരുന്നു. കേരളശ്ശേരിയിലെ സഹോദരിമാരായ മേരികുട്ടി, ലില്ലി കുട്ടി എന്നിവരുടെ അനുഭവവും സമാനമാണ്.
ഇഎഫ്എല്‍ പട്ടികയിൽ ഉൾപ്പെടുത്തിയാൽ ഇഎഫ്എല്‍ ട്രൈ ബ്രൂണലിനെ സമീപിക്കുക മാത്രമാണ് ഭൂവുടമകൾക്ക് ചെയ്യാൻ കഴിയുന്ന കാര്യം. എന്നാല്‍ ഇത്തരം ഇഎഫ്എല്‍ പ്രഖ്യാപനമൊന്നും വൻകിടക്കാരുടെ കൈവശം ഉള്ള ഭൂമിയിൽ വനം വകുപ്പും നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.