പാലക്കാട്ട് പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവെച്ചതായി പരാതി

പാലക്കാട് പാലന ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്

Update: 2023-06-13 09:11 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവെച്ചതായി പരാതി. പാലന ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഷബാന എന്ന 22 കാരിയുടെ വയറ്റിൽ ആശുപത്രി അധികൃതർ പഞ്ഞി മറന്നു വെച്ചതായാണ് പരാതി. ജൂൺ ഒമ്പതിനാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.

തിങ്കളാഴ്ചയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയത്. വീട്ടിൽ വന്നതിനുശേഷം വയറുവേദന അനുഭവപ്പെട്ടെങ്കിലും ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടായിരിക്കും എന്നാണ് ആദ്യം കരുതിയതെന്ന് യുവതി പറയുന്നു. ഇരിക്കാനും നടക്കാനും ഒന്നും പറ്റിയിരുന്നില്ല.  ചൊവ്വാഴ്ച രാവിലെ ബാത്‌റൂമിൽ പോയപ്പോഴാണ് പഞ്ഞിക്കെട്ട് പുറത്ത് വന്നതെന്നും യുവതി പറയുന്നു.

Advertising
Advertising

സംഭവത്തിൽ ആരോഗ്യമന്ത്രി വീണാജോർജിനും പാലക്കാട് ജില്ലാ കലക്ടർക്കും പരാതി നൽകിയതായി യുവതിയുടെ ഭർത്താവ് മീഡിയവണിനോട് പറഞ്ഞു. 'പഞ്ഞിക്കെട്ട് പുറത്ത് വന്നിരുന്നെങ്കിൽ ആരോഗ്യനില അപകടത്തിലാകുമായിരുന്നു. ആശുപത്രി അധികൃതർക്ക് ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പരാതി നൽകിയാൽ അവർ തള്ളിക്കളയുമായിരിക്കും. പക്ഷേ, നാളെ ഇത് മറ്റൊരാൾക്ക് സംഭവിക്കാൻ പാടില്ല'. അതുകൊണ്ടാണ് നിയമനടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് ഷബാനയും കുടുംബവും പറയുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News