അടൂർ മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സിപിഐയിൽ നിന്ന് സസ്പെൻഡ് ചെയ്തു
ഒരു വർഷത്തേക്കാണ് സസ്‌പെൻഷൻ
Update: 2025-03-19 14:34 GMT
പത്തനംതിട്ട: അടൂർ മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സിപിഐയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി. സിപിഐ കൊല്ലം ജില്ലാ കൗൺസിലിന്റേത് ആണ് തീരുമാനം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമാണ് സസ്പെൻഡ് ചെയ്തത്. ചെങ്ങറ സുരേന്ദ്രനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു.