മരുന്നുകളുടെ ശസ്ത്രീയമായ സംഭരണത്തിന് സ്വന്തം കെട്ടിടം അനിവാര്യം; കെഎംഎസ്‌സിഎൽ മുൻ മാനേജർ
കെഎംസിഎൽ ഗോഡൌൺ 10 വർഷമായി നഗരത്തിൽ നിന്നുമാറി വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ച് മീഡിയവൺ വാർത്തയോട് പ്രതികരിക്കുകയായിരുന്നു ഡോ. ജിജിത്ത്
Update: 2025-09-11 04:35 GMT
കോഴിക്കോട്: മരുന്നുകളുടെ ശാസ്ത്രീയമായ സംഭരണത്തിനും വിതരണത്തിനും സ്വന്തം കെട്ടിടം അനിവാര്യമെന്ന് കെഎംഎസ്‌സിഎൽ കോഴിക്കോട് മുൻ മാനേജർ. വാടക കെട്ടിടത്തിൽ ശാസ്ത്രീയമായ സംഭരണ സംവിധാനങ്ങൾ ഒരുക്കുന്നതിന് പരിമിതിയുണ്ട്.നഗരത്തിൽ സംഭരണ കേന്ദ്രം വന്നാൽ ഇപ്പോഴത്തെ അനാവശ്യ ചിലവ് കുറയുമെന്നും ഗോഡൌൺ മുൻ മാനേജർ ഡോ. ജിജിത്ത് മീഡിയവണിനോട് പറഞ്ഞു.
കെഎംസിഎൽ ഗോഡൌൺ 10 വർഷമായി നഗരത്തിൽ നിന്നുമാറി വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ച് മീഡിയവൺ വാർത്തയോട് പ്രതികരിക്കുകയായിരുന്നു ഡോ. ജിജിത്ത്.