വെൽഫെയർ പാർട്ടി മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാ.എബ്രഹാം ജോസഫ് നിര്യാതനായി

വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.

Update: 2024-07-11 05:33 GMT

അഞ്ചൽ: വെൽഫെയർ പാർട്ടി മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാ.എബ്രഹാം ജോസഫ്(87) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.

വെൽഫെയർ പാർട്ടി സ്ഥാപക വൈസ് പ്രസിഡന്റ്, അഞ്ചൽ സെന്റ് ജോൺസ് കോളജ് മുൻ പ്രഫസറും സാമൂഹിക പരിസ്ഥിതി പ്രവർത്തകനുമായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക ജനകീയ സമരഭൂമികളിലും സജീവ സാന്നിധ്യമായിരുന്നു.

റിട്ട.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക മറിയാമ്മയാണ് ഭാര്യ. മക്കൾ: ആനി എം.എബ്രഹാം(റിട്ട.എച്ച്.എസ്.എസ് അധ്യാപിക) ഡോ.മേരി എം. എബ്രഹാം (പ്രഫസർ, സെന്റ് ജോൺസ് കോളജ് അഞ്ചൽ), മരുമക്കൾ: പി.എ ബനഡിക്ട് (റിട്ട. പ്രഫസർ)എബ്രഹാം ജോൺ( എൻജീനിയർ). ശവസംസ്കാരം അഞ്ചല്‍ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി സെമിത്തേരിയില്‍ നടന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News