ഉദുമ മുൻ എം.എൽ.എ പി. രാഘവൻ അന്തരിച്ചു

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു

Update: 2022-07-05 02:35 GMT
Advertising

കാസർകോട്: ഉദുമ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി. രാഘവൻ അന്തരിച്ചു. 77 വയസായിരുന്നു.

കാസർകോട് മുന്നാടിലെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 1991, 1996 വർഷങ്ങളിൽ നിയമസഭയിൽ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

എൽ.ഡി.എഫ് ജില്ല കൺവീനർ, ദിനേശ് ബീഡി ഡയറക്ടർ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, കാസർകോട് ജില്ല പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ കമല. ഏഷ്യാനെറ്റ് ന്യൂസ് ദുബൈ ലേഖകൻ അരുൺ രാഘവൻ, അജിത് കുമാര്‍ മക്കളാണ്. 

Summary: Former Uduma MLA and CPM leader P. Raghavan passes away

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News