'മുണ്ടക്കൈ പുനരധിവാസ ടൗണ്‍ഷിപ്പിന് ഈ മാസം 27ന് തറക്കല്ലിടും'; നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി
ദുരന്തബാധിതരോട് സര്‍ക്കാര്‍ വിവേചനം കാണിച്ചുവെന്ന് പ്രതിപക്ഷം
Update: 2025-03-11 09:01 GMT
തിരുവനന്തപുരം: മുണ്ടക്കൈ പുനരധിവാസം വൈകുന്നതിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. ദുരന്തം നടന്ന് എട്ട് മാസമായിട്ടും ദുരിതബാധിതരുടെ ലിസ്റ്റ് തയ്യാറാക്കാനായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നിലവിൽ തയ്യറാക്കിയ ലിസ്റ്റ് അപൂർണ്ണമെന്നും പുതിയ ലിസ്റ്റ് തയ്യറാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദുരന്തബാധിതരെ മാർക്കറ്റ് വിലയുടെ അടിസ്ഥാനത്തിൽ രണ്ടാക്കി കണ്ടെന്ന് അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയ ടി.സിദ്ദീഖ് പറഞ്ഞു.പുനരധിവാസത്തിൽ ആർക്കും ആശങ്കവെണ്ടേന്നും മാർച്ച് 27 ന് ടൗൺഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിടുമെന്നും റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു
അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.