പീച്ചി ഡാം റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്

Update: 2025-01-13 01:15 GMT

തൃശൂര്‍: തൃശൂർ പീച്ചി ഡാം റിസർവോയറിൽ വീണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാലു പെൺകുട്ടികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.

മൂന്നുപേർ ചികിൽസയിൽ തുടരുന്നു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കുട്ടികൾ വെള്ളത്തിൽ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പട്ടിക്കാട് സ്വദേശികളായ ആൻ ഗ്രേസ് (16), അലീന (16), എറിൻ (16), പീച്ചി സ്വദേശി നിമ ( 15) എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇന്നലെ നിമയുടെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു മൂന്നുപേരും. കുട്ടികൾ ഡാമിന്റെ കൈവരിയിൽ കയറി നിൽക്കവേ പാറയിൽ നിന്ന് വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കുളിക്കാൻ വേണ്ടിയാണ് ഡാമിലേക്ക് വന്നത്. നാല് പേർക്കും നീന്തൽ അറിയില്ലായിരുന്നു. ലൈഫ് ഗാർഡും നാട്ടുകാരും ഉടൻ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News