തിരുവനന്തപുരം ധനുവെച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിലെ റാഗിങിൽ നാല് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

ഒന്നാം വർഷ വിദ്യാർഥിയെ വിവസ്ത്രനാക്കി മർദിച്ച എ.ബി.വി.പി പ്രവർത്തകരെയാണ് സസ്പെൻഡ് ചെയ്തത്

Update: 2023-10-30 15:42 GMT

തിരുവനന്തപുരം: ധനുവെച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിലെ റാഗിങിൽ നാല് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. ഒന്നാം വർഷ വിദ്യാർഥിയെ വിവസ്ത്രനാക്കി മർദിച്ചതിൽ കോളജ് അധികൃതരാണ് സസ്‌പെൻഡ് ചെയ്തത്. എ.ബി.വി.പി പ്രവർത്തകരാണ് ഇവർ.

വിവേക് കൃഷ്ണൻ, ആരോമൽ, പ്രണവ്, ഗോപീകൃഷ്ണൻ എന്നിവരെയാണ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ 26-ാം തിയതിയാണ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയായ ബി.ആർ നീരജിന് മർദനമേൽക്കുന്നത്. എ.ബി.വി.പി പ്രമുഖായിട്ടുള്ള ആരോമലിനെ ഉച്ചക്ക് ശേഷം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോളേജ് ഗ്രൂപ്പിൽ മെസേജ് വരികയും പ്രമുഖിനെ കാണാതിരുന്ന നീരജിനെ ക്ലാസിന് പുറത്തേക്ക് വിളിച്ചു കൊണ്ടുപോയി മർദിക്കുകയുമായിരുന്നു.

Advertising
Advertising

മർദ്ദനമേറ്റ് തളർന്നിരുന്ന വിദ്യാർഥിയുടെ നെഞ്ചിലും ജനനേന്ദ്രിയത്തിലും സീനിയർ വിദ്യാർഥികൾ ചവിട്ടുകയും പുറത്തുപറഞ്ഞാൽ വിവസ്ത്രനാക്കിയെടുത്ത ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ വിദ്യാർഥിക്ക് ദേഹാസാസ്ഥ്യം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. അടിവയറ്റിലും ജനനേന്ദ്രിയിത്തിലും മർദ്ദനേമേറ്റ വിദ്യാർഥിക്ക് മുത്ര തടസ്സം അടക്കമുള്ള പ്രശ്നങ്ങളുണ്ട്. സംഭവത്തിൽ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News