കാഞ്ഞിരപ്പള്ളിയിൽ കാറിടിച്ച് നാല് വയസുകാരൻ മരിച്ചു

റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

Update: 2023-06-12 14:44 GMT

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കാറിടിച്ച് നാലു വയസുകാരൻ മരിച്ചു. ആനക്കല്ല് ഗവ. എൽ.പി സ്കൂളിലെ യു.കെ. ജി വിദ്യാർഥി ഹെവൻ രാജേഷ് ആണ് മരിച്ചത്.

റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. വൈകീട്ട് നാലോടെയായിരുന്നു അപകടം. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോവുന്ന വഴിയായിരുന്നു സംഭവം.

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിപ്പിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ 26ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News