വിഭജന ഭീതി ദിനം: ഗവർണറുടെ ഉത്തരവ് ഉടൻ പിൻവലിക്കണം - ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സർവകലാശാലകളെ ആർഎസ്എസ് ശാഖകളാക്കാനുള്ള ഗവർണറുടെ ശ്രമം വിദ്യാർത്ഥി- ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ വ്യക്തമാക്കി.

Update: 2025-08-13 15:15 GMT

Photo|Special Arrangement

തിരുവനന്തപുരം: ആഗസ്റ്റ് 14 സർവകലാശാലകളിൽ വിഭജന ഭീതി ദിനമായി ആചരിക്കണമെന്നുള്ള ഗവർണറുടെ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സർവകലാശാലകളെ ആർഎസ്എസ് ശാഖകളാക്കാനുള്ള ഗവർണറുടെ ശ്രമം വിദ്യാർത്ഥി- ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും.

സ്വാതന്ത്ര്യ സമരക്കാലത്ത് ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ആർഎസ്എസ്, സ്വത്രന്ത്ര്യദിനം വരുമ്പോൾ തങ്ങളുടെ കളങ്കിത ഭൂതകാലത്തെ മറച്ചുപിടിക്കാനായാണ് വിഭജന ഭീതി ദിനമെന്നൊക്കെ പറഞ്ഞ് ഗവർണറെക്കൊണ്ട് ഉത്തരവിറപ്പിക്കുന്നത്. വംശീയ വിഷജീവികളെ കാമ്പസുകൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. പ്രസിഡന്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News