വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്; കൊച്ചിയിൽ അഞ്ചുപേർ അറസ്റ്റിൽ
കൊയിലാണ്ടി, തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്
Update: 2025-11-21 04:52 GMT
എറണാകുളം: കൊച്ചി കളമശ്ശേരിയിൽ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പിൽ അഞ്ചുപേർ അറസ്റ്റിൽ. കൊയിലാണ്ടി, തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്. റൂബിൻ രാജ്, മുഹമ്മദ് അനസ്, ഹജ്സൽ അമീൻ, വിശാഖ്, ലുവാന എന്നിവരാണ് പിടിയിലായത്.
വ്യാജ പെയിമെൻ്റ് ആപ്പ് ഉപയോഗിച്ച് കളമശ്ശേരി, ഇടപ്പള്ളി മേഖലയിലെ വിവിധ കടകളിലാണ് തട്ടിപ്പ് നടത്തിയത്. സൗത്ത് കളമശ്ശേരിയിലെ ഹോട്ടൽ ഉടമയാണ് പരാതിയുമായി രംഗത്തെത്തിയത്. പിന്നീട് വ്യാപാരി സംഘംടനകൾ വഴിയുള്ള അന്വേഷണത്തിലാണ് കൂടുതൽപേർ തട്ടിപ്പിനിരയായത് പുറത്തറിഞ്ഞത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയുകയായിരുന്നു.