സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങി

ഓണം അടിപൊളിയായി ആഘോഷിക്കുമെന്ന് കിറ്റ് വാങ്ങിയശേഷം ആളുകള്‍ പ്രതികരിച്ചു

Update: 2023-08-23 07:05 GMT

സൗജന്യ ഓണക്കിറ്റിൻ്റെ വിതരണ ഉദ്ഘാടനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങി. എ.എ.വൈ മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കു മുള്ള കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. ഓണം അടിപൊളിയായി ആഘോഷിക്കുമെന്ന് കിറ്റ് വാങ്ങിയശേഷം ആളുകള്‍ പ്രതികരിച്ചു.

തുണിസഞ്ചിയടക്കം പതിനാലിന സാധനങ്ങള്‍ അടങ്ങുന്നതാണ് സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണക്കിറ്റ്. 500 രൂപയോളം വിലവരുന്ന സാധനങ്ങളാണ് കിറ്റില്‍. നാളെ മുതല്‍ ഇരുപത്തിയെട്ടാം തിയതി വരെ മഞ്ഞകാര്‍ഡുകാര്‍ക്ക്  അതാത് റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാമെന്ന് മന്ത്രി പറഞ്ഞു. എന്തെങ്കിലും അസൗകര്യമുള്ളവര്‍ക്ക് മാത്രം ഏതെങ്കിലും റേഷന്‍ കടയില്‍ നിന്ന് വാങ്ങാനുള്ള സൗകര്യവുമുണ്ട്. കിറ്റ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ആളുകള്‍ പറഞ്ഞു. ഇത്തവണ 5,87,691 മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ 20,000 പേര്‍ക്കുമാണ് ഓണക്കിറ്റ് നല്‍കുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News