സ്വാതന്ത്ര്യ സമരസേനാനി അയ്യപ്പൻ പിള്ള അന്തരിച്ചു

തിരുവനന്തപുരം കോർപ്പറേഷനിലെ ആദ്യ കൗൺസിലർമാരിൽ ഒരാളായിരുന്നു

Update: 2022-01-05 05:35 GMT
Editor : ijas

സ്വാതന്ത്ര്യ സമരസേനാനിയും ബി.ജെ.പി നേതാവുമായ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ ബാധിച്ച് ചികിത്സയിലായിരുന്നു. രാവിലെ 6.30ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ബി.ജെ.പി അച്ചടക്കസമിതി അംഗമായിരുന്ന അയ്യപ്പന്‍പിള്ള രാജ്യത്തെ ബാര്‍ അസോസിയേഷനുകളിലെ ഏറ്റവും മുതിര്‍ന്ന അംഗവുമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്നു അദ്ദേഹം. തിരുവനന്തപുരം കോർപ്പറേഷനിലെ ആദ്യ കൗൺസിലർമാരിൽ ഒരാളായിരുന്നു അദ്ദേഹം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News