കോഴിക്കോട്ട് ലോ കോളേജ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; സുഹൃത്ത് അറസ്റ്റിൽ
കോവൂർ സ്വദേശി അൽഫാൻ ഇബ്രാഹിം ആണ് അറസ്റ്റിലായത്
Update: 2025-03-06 11:32 GMT
കോഴിക്കോട് നിയമ വിദ്യാർഥിനിയുടെ മരണത്തിൽ സുഹൃത്ത് അറസ്റ്റിൽ. കോഴിക്കോട് കോവൂർ സ്വദേശി അൽഫാൻ ഇബ്രാഹിം ആണ് അറസ്റ്റിലായത്. വയനാട് വൈത്തിരിയിൽ നിന്നാണ് ചേവായൂർ പൊലീസ് ഇയാളെ പിടികൂടിയത്. തൃശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോഴിക്കോട് വെള്ളിമാടുകുന്നിലെ താമസസ്ഥലത്ത് കഴിഞ്ഞ മാസം 24നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് ലോ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് മൗസ. മരണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെതിരെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും മൊഴി നല്‍കിയത്. കഴിഞ്ഞ ദിവസം വരെ ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇന്നലെ യുവാവിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ചേവായൂര്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.