ദിലീപിനോട് സ്വീകരിച്ച സമീപനം എന്തുകൊണ്ട് വിജയ് ബാബുവിനോട് ഉണ്ടാകുന്നില്ല?; 'അമ്മ' വിഷയത്തിൽ മോഹൻലാലിന് ഗണേഷ് കുമാറിന്റെ കത്ത്

അപകടത്തിൽ പരിക്കേറ്റ് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ പേര് അനവസരത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ 'അമ്മ' അപലപിക്കുമോ എന്നും ഗണേഷ് കുമാർ ചോദിക്കുന്നു.

Update: 2022-07-03 07:46 GMT

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ അടുത്തിടെയുണ്ടായ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രസിഡന്റ് മോഹൻലാലിന് ഗണേഷ് കുമാർ എംഎൽഎയുടെ കത്ത്. വിവാദ വിഷയങ്ങളിൽ അക്കമിട്ട ചോദ്യങ്ങളുമായാണ് ഗണേഷിന്റെ കത്ത്. ദിലീപിനോട് നേരത്തെ സ്വീകരിച്ച സമീപനം വ്യക്തമായി മുന്നിലുണ്ടായിട്ടും സമാനമായ കുറ്റം ആരോപിക്കപ്പെട്ട് കേസിൽപ്പെട്ട വിജയ് ബാബുവിനെതിരെ തത്തുല്യമായ നടപടി സ്വീകരിക്കാത്ത് എന്തുകൊണ്ടാണെന്ന് കത്തിൽ ചോദിക്കുന്നു.

അപകടത്തിൽ പരിക്കേറ്റ് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ പേര് അനവസരത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ 'അമ്മ' അപലപിക്കുമോ എന്നും ഗണേഷ് കുമാർ ചോദിക്കുന്നു.

Advertising
Advertising

'അമ്മ'യുടെ അംഗത്വഫീസ് വൻതോതിൽ വർധിപ്പിച്ചതിനെയും ഗണേഷ് കുമാർ വിമർശിച്ചു. 'അമ്മ' ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം ഭാവിയിൽ നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണോ അംഗത്വഫീസ് വർധനയെന്ന് സംശയമുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. 'അമ്മ' ക്ലബ് ആണെന്ന് ഇടവേള ബാബു പറഞ്ഞപ്പോൾ എന്തുകൊണ്ട് മോഹൻലാൽ മിണ്ടിയില്ലെന്നും കത്തിൽ ചോദിക്കുന്നു. ഇടവേള ബാബു സംഘടനയുടെ സ്‌ക്രട്ടറിയായി തുടരാൻ യോഗ്യനാണോ എന്ന് പരിശോധിക്കണമെന്നും കത്തിൽ പറയുന്നു.



Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News