മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ എത്തിയില്ല; ഉദ്ഘാടനം ഉപേക്ഷിച്ച് ഗണേഷ് കുമാർ

ഉദ്ഘാടനത്തിനായി വാഹനങ്ങൾ ക്രമീകരിച്ചതിലും മന്ത്രിക്ക് അതൃപ്തി

Update: 2025-09-29 16:08 GMT

തിരുവനന്തപുരം: മോട്ടാർ വാഹനവകുപ്പിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ ആരും എത്താത്തതിനെ തുടർന്ന് ഉദ്ഘാടനം ഉപേക്ഷിച്ച് ഗതാഗത മന്ത്രി. 52 എംവിഡി വാഹനങ്ങളുടെ ഉദ്ഘാടനമാണ് മറ്റൊരു ദിവസത്തേക്ക് മാറ്റാൻ മന്ത്രി നിർദേശിച്ചത്. ഇന്ന് വൈകുന്നേരം കനകക്കുന്നിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്.

ഉദ്ഘാടനത്തിനായി മന്ത്രി എത്തിയപ്പോൾ പരിപാടി വീക്ഷിക്കാനായി എത്തിയത് കേരള കോൺഗ്രസ് ബി പാർട്ടി പ്രവർത്തകരും കുറച്ചു ഉദ്യോഗസ്ഥരും മാത്രമായിരുന്നു. ഇതോടെയാണ് പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റാൻ മന്ത്രി നിർദേശിച്ചത്. ഉദ്ഘാടനത്തിനായി വാഹനങ്ങൾ ക്രമീകരിച്ചതിലും മന്ത്രിക്ക് അതൃപ്തിയുണ്ടായി. ചുമതലപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News