"വീട്ടിലൊരു സോളാർ പാനൽ വെച്ചു അതിന് പൈസയും കൊടുത്തു, സോളാറുമായി മറ്റൊരു ബന്ധവുമില്ല"; ഗണേഷ് കുമാർ

"സോളാർ കേസിൽ ഉമ്മന്‍ ചാണ്ടിക്ക് ഏറ്റവും അനുകൂലമായി മൊഴി നൽകിയ ആളാണ് ഞാൻ, അച്ഛൻ എന്നോട് പറഞ്ഞ കാര്യമാണ് ഞാനവിടെ പറഞ്ഞത്"

Update: 2024-01-02 04:43 GMT

തിരുവനന്തപുരം: സോളാർ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാർ. കേസിൽ ഉമ്മൻ ചാണ്ടിക്ക് ഏറ്റവും അനുകൂലമായി മൊഴി കൊടുത്ത ആളാണ് താനെന്നും തന്നെ ഒരു രീതിയിലും കേസിലേക്ക് വലിച്ചിഴയ്ക്കാനാവില്ലെന്നും മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഗണേഷ് കുമാർ പറഞ്ഞു.

"ഞാൻ ഒരാളുടെയും പുറകെ നടന്ന് വേട്ടയാടുന്ന ആളല്ല, അത് ഇഷ്ടവുമല്ല, അതിനൊന്നും സമയവുമില്ല. പലരും എന്ന വേട്ടയാടിയപ്പോൾ പോലും തിരിച്ച് ഒന്നും ചെയ്തിട്ടില്ല. സോളാർ കേസിൽ ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും അനുകൂലമായി മൊഴി നൽകിയ ആളാണ് ഞാൻ. അച്ഛൻ എന്നോട് പറഞ്ഞ കാര്യമാണ് ഞാനവിടെ പറഞ്ഞത്. ഞാനെന്റെ വീട്ടിലൊരു സോളാർ പാനൽ വെച്ചു, അതിന് പൈസയും കൊടുത്തു. വേറൊരു ബന്ധവും സോളാറുമായി ഇല്ല.

Advertising
Advertising
Full View

ഇതൊക്കെ ഇപ്പോഴും ചർച്ച ചെയ്യുന്നത് കൊണ്ട് കേരളത്തിന് പ്രത്യേകിച്ച് വളർച്ചയൊന്നും ഉണ്ടാകില്ല. ഇതൊക്കെ പറഞ്ഞ് നടക്കുന്നത് തന്നെ നാണക്കേടാണ്. ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തി എന്ന് പ്രതിപക്ഷം പറയുന്നതാണ്. കൊട്ടാരക്കര കോടതിയിൽ കേസ് കൊടുത്തതും സാക്ഷി പറഞ്ഞതുമെല്ലാം കോൺഗ്രസുകാർ തന്നെയാണ്". ഗണേഷ് പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News