ശാന്തൻപാറയിൽ 15കാരി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെ നാല് പേർ അറസ്റ്റിൽ

പെൺകുട്ടിയുടെ സുഹൃത്തുക്കളടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

Update: 2022-05-31 02:25 GMT
Editor : Lissy P | By : Web Desk

ഇടുക്കി: ശാന്തൻപാറയിൽ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരി ബലാൽസംഗത്തിനിരയയായ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെ നാല് പേർ അറസ്റ്റിൽ.  പെൺകുട്ടിയുടെ സുഹൃത്ത് അടക്കം മൂന്നുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്.  തമിഴ്‌നാട്ടിലേക്ക് കടന്ന പൂപ്പാറ സ്വദേശികളായ രണ്ടുപേരെ  പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

പൂപ്പാറ സ്വദേശികളായ ശ്യാം എന്ന് വിളിക്കുന്ന സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത പൊലീസ് വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Advertising
Advertising

കേസിൽ പ്രതികളായ രണ്ടു പേർ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തിയതോടെ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെയടക്കം പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഞായാറാഴ്ച വൈകിട്ട് ആൺ സുഹൃത്തിനൊപ്പം പൂപ്പാറയിലെ തേയിലത്തോട്ടത്തിലിരിക്കുമ്പോൾ ലൈംഗികാതിക്രമമുണ്ടായെന്നാണ് പെൺകുട്ടിയുടെ പരാതി. ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ബിവറേജസ് ഔട്ട് ലെറ്റിൽ നിന്ന് ബിയർ വാങ്ങി വരുന്നതിനിടെയായിരുന്നു അക്രമം. പെൺകുട്ടി ബഹളമുണ്ടാക്കിയതോടെ അതുവഴിയെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News