ചാന്നാങ്കരയിൽ ഗുണ്ടാവിളയാട്ടം; പോലീസിലറിയിച്ചതിന് വീട്ടിൽ കയറി പീഡിപ്പിക്കുമെന്ന് ഭീഷണി

ചീട്ടുകളിയും മദ്യപാനവും സ്ത്രീകൾക്കു നേരെ അസഭ്യം പറച്ചിലും നഗ്നതാ പ്രദർശനവുമുള്ളതായാണ് പരാതി.

Update: 2025-06-04 16:27 GMT

തിരുവനന്തപുരം: തിരുവനന്തപുരം ചാന്നാങ്കരയിൽ ഗുണ്ടാ വിളയാട്ടമെന്ന് പരാതി. പട്ടാപ്പകൽ പൊതുവഴി കൈയേറിയാണ് ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. ചീട്ടുകളിയും മദ്യപാനവും സ്ത്രീകൾക്കു നേരെ അസഭ്യം പറച്ചിലും നഗ്നതാ പ്രദർശനവുമുള്ളതായാണ് പരാതി.

പോലീസിലറിയിച്ചതിന് വീട്ടിൽ കയറി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രദേശത്തെ സ്ത്രീകൾ ആരോപിച്ചു. പൊറുതി മുട്ടിയ ചാന്നാങ്കര പത്തേക്കർ നിവാസികളായ വീട്ടമ്മമാർ നിരവധി തവണ പരാതി നൽകിയതായി നാട്ടുകാർ പറയുന്നു. പോലീസിൽ അറിയിച്ചാൽ ജീപ്പില്ല എന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. പഞ്ചായത്തിൽ പറഞ്ഞപ്പോൾ താമസം മാറാനാണ് പഞ്ചായത് മെമ്പർ പ്രതികരിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.

Advertising
Advertising

കഴിഞ്ഞ ദിവസം സ്ത്രീകൾക്കു നേരെ നേരെ നഗ്നതാ പ്രദർശനം നടത്തിയതിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. കസ്റ്റഡിയിലെടുത്തവരെ പിന്നീട് വിട്ടയച്ചു. കൊലക്കേസ് പ്രതി അടക്കമടങ്ങുന്നതാണ് ഗുണ്ടാ സംഘം. പ്രശ്‌നത്തിൽ ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാടുകാരുടെ ആവശ്യം.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News