'ജെൻഡർ പൊളിറ്റിക്‌സ്': സൗഹൃദ ചർച്ച സംഘടിപ്പിച്ചു

എൽ.ജി.ബി.ടി ആക്ടിവിസ്റ്റ് ശീതൾ ശ്യാം, അൺമാസ്‌കിങ് എത്തീസം കൂട്ടായ്മ പ്രതിനിധി ഡോ. അബ്ദുല്ലാ ബാസിൽ എന്നിവർ ചർച്ചയിൽ സംസാരിച്ചു

Update: 2023-06-15 14:02 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: 'ജെൻഡർ പൊളിറ്റിക്‌സ് സമൂഹത്തിന് ഗുണമോ ദോഷമോ' എന്ന വിഷയത്തിൽ സൗഹൃദ ചർച്ച സംഘടിപ്പിച്ചു. 'അൺമാസ്‌കിങ് എത്തീസം' എന്ന കൂട്ടായ്മയാണ് സംവാദം സംഘടിപ്പിച്ചത്. എൽ.ജി.ബി.ടി ആക്ടിവിസ്റ്റും സംസ്ഥാന സർക്കാരിന്റെ ട്രാൻസ്‌ജെൻഡർ നയ ആസൂത്രണ ബോർഡ് അംഗവുമായ ശീതൾ ശ്യാം, അൺമാസ്‌കിങ് എത്തീസം കൂട്ടായ്മയെ പ്രതിനിധീകരിച്ച് ഡോ. അബ്ദുല്ലാ ബാസിൽ എന്നിവരായിരുന്നു സംവാദത്തിൽ പങ്കെടുത്തത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർത്ഥികൾക്കിടയിലാണ് ട്രാൻസ്‌ജെൻഡർ പൊളിറ്റിക്‌സ് ചർച്ചയ്ക്കു വേദിയൊരുങ്ങിയത്. ഏപ്രിൽ 14 ബുധൻ വൈകീട്ട് നാലുമുതൽ ഏഴുവരെ കോളജിന് സമീപത്തെ സി.എച്ച് സെന്റർ ഓഡിറ്റോറിയത്തിലായിരുന്നു സംവാദം നടന്നത്.

ജെൻഡർ പൊളിറ്റിക്‌സ് ആശയങ്ങൾ കൊണ്ട് സമൂഹത്തിലുണ്ടാകുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച് ശീതൾ ശ്യാം സൂചിപ്പിച്ചു. സമൂഹത്തിൽ ജെൻഡർ പൊളിറ്റിക്‌സ് ഒരുപാട് തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടാക്കുമെന്നും ട്രാൻസ്‌ജെൻഡർ, ഇന്റർസെക്‌സ് വിഭാഗത്തിലുള്ളവർക്ക് തന്നെ ഇത്തരം ആശയങ്ങൾ കൊണ്ട് കൂടുതൽ പ്രയാസമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഡോ. അബ്ദുല്ലാ ബാസിൽ വ്യക്തമാക്കിയത്.

Summary: A debate on gender politics was held at Kozhikode Govt. Medical College

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News