'തട്ടമിട്ട പെൺകുട്ടികളുടെ ആർജവത്തോടുള്ള സി.പി.എമ്മിൻ്റെ അസ്വസ്ഥത ഇസ്‍ലാമോഫോബിയ': ജി.ഐ.ഒ

അനിൽകുമാറിന്റെ പ്രസംഗത്തിലുടെ സി.പി.എമ്മിന്റെ മുസ്ലിം വിരുദ്ധത ഒരിക്കൽകൂടി പുറത്തു വന്നിരിക്കുകയാണെന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന പറഞ്ഞു

Update: 2023-10-02 18:48 GMT

 അഡ്വ. തമന്ന സുൽത്താന, അഡ്വ. കെ അനില്‍കുമാര്‍

അഡ്വ കെ. അനിൽകുമാറിന്റെ പ്രസംഗത്തിലുടെ സി.പി.എമ്മിന്റെ മുസ്ലിം വിരുദ്ധത ഒരിക്കൽകൂടി പുറത്തു വന്നിരിക്കുകയാണെന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന. ഇടതു പക്ഷ സർക്കാറുകളടക്കം മാറി മാറി വന്ന വന്ന ഒരു മുന്നണിക്കും മുസ് ലിമിന്റെ സാമൂഹ്യ പുരോഗതിയിൽ പ്രത്യേകിച്ച് പങ്കില്ല. അത് അവരുടെ കഠിനാധ്വാനത്തിന്റെ മാത്രം ഫലമാണ്. തട്ടമിട്ട പെൺകുട്ടികളുടെ ആർജവത്തോട് സി.പി.എമ്മിനും ഇവിടത്തെ മുഖ്യധാരയ്ക്കും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ അസ്വസ്ഥതയെന്നും ഇതിന്റെ പേര് ഇസ്ലാമോഫോബിയയെന്നും തമന്ന സുൽത്താന ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Advertising
Advertising

അഡ്വ. തമന്ന സുൽത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സി.പി.എമ്മിന്റെ മുസ്ലിം വിരുദ്ധത ഒരിക്കൽകൂടി കെ അനിൽകുമാറിലൂടെ പുറത്ത് വന്നു എന്നതിൽ കവിഞ്ഞതൊന്നും തിരുവനന്തപുരത്തെ നാസ്തിക സമ്മേളനത്തിൽ സംഭവിച്ചിട്ടില്ല. കേരളത്തിലെ മുസ്ലിം സമൂഹം പട്ടിണി കൂടാതെ കഴിയുന്നുണ്ടെങ്കിൽ അത് അവരുടെ കഠിനാധ്വാനത്തിന്റെ മാത്രം ഫലമാണ്. അതല്ലാതെ സി.പി.എം അടങ്ങുന്ന ഇടതുപക്ഷ സർക്കാറുകൾക്കടക്കം മാറി മാറി വന്ന ഒരു മുന്നണിയ്ക്കും മുസ്ലിമിന്റെ സാമൂഹ്യ പുരോഗതിയിൽ പ്രത്യേകിച്ച് പങ്കൊന്നുമില്ല.

തട്ടമിട്ട പെൺകുട്ടികളുടെ ആർജവത്തോട് സി.പി.എമ്മിന് (ഇവിടത്തെ മുഖ്യധാരയ്ക്കും) ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ അസ്വസ്ഥത. നിങ്ങൾ കയ്യടക്കി വച്ച ഇടങ്ങളിൽ ഞങ്ങളെ കാണുമ്പോഴുള്ള ആ അസ്വസ്ഥതയുടെ പേരാണ് 'ഇസ്ലാമോഫോബിയ'

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News