ഹൃദയാഘാതമുണ്ടായ പെണ്‍കുട്ടിയുമായി ആംബുലൻസ് കൊച്ചിയിലേക്ക്; വഴിയൊരുക്കണമെന്ന് മന്ത്രി

ആംബുലന്‍സ് പോകുന്ന റൂട്ടിലെ യാത്രക്കാര്‍ ഇതൊരു അറിയിപ്പായി കണ്ട് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അഭ്യര്‍ഥിച്ചു.

Update: 2023-06-01 08:08 GMT

ഇടുക്കി: ഹൃദയാഘാതമുണ്ടായ പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍‌ ആംബുലൻസിന് വഴിയൊരുക്കണമെന്ന അഭ്യർത്ഥനയുമായി മന്ത്രി റോഷി അഗസ്റ്റിന്‍. കട്ടപ്പന സെന്‍റ് ജോണ്‍സ് ആശുപത്രിയിൽ നിന്നാണ് പെൺകുട്ടിയെ എറണാകുളം അമൃത ആശുപത്രിയിലേക്ക് എത്തിക്കുന്നത്. KL 06 H 9844 എന്ന നമ്പറിലുള്ള ആംബുലൻസിലാണ് എത്തിക്കുക. ചെറുതോണി - തൊടുപുഴ - മൂവാറ്റുപുഴ - വൈറ്റില വഴിയാണ് ആംബുലൻസ് അമൃത ആശുപത്രിയിലേക്ക് എത്തുക. ആംബുലന്‍സ് പോകുന്ന റൂട്ടിലെ യാത്രക്കാര്‍ ഇതൊരു അറിയിപ്പായി കണ്ട് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

Advertising
Advertising

URGENT ... കട്ടപ്പനയില്‍ വച്ച് ഹൃദയാഘാതമുണ്ടായ പതിനേഴു വയസുമുള്ള ആന്‍മരിയ ജോയ് എന്ന കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയാണ്. എത്രയും വേഗത്തില്‍ കുട്ടിയെ അമൃതയില്‍ എത്തിക്കാനാണ് ശ്രമം. കട്ടപ്പനയില്‍ ന്ിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴി അമൃത ആശുപത്രിയില്‍ എത്താനാണ് പദ്ധതി. ട്രാിക് നിയന്ത്രിച്ച് ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസ് രംഗത്തുണ്ട്. KL 06 H 9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലന്‍സ് പോകുന്ന റൂട്ടിലെ യാത്രക്കാര്‍ ഇതൊരു അറിയിപ്പായി കണ്ട് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

Posted by Roshy Augustine on Wednesday, May 31, 2023



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News