പിടി തരാതെ സ്വര്‍ണം; പവന് 81600 രൂപ
അന്താരാഷ്ട്ര സ്വർണ വില 3653 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.37 മായി
Update: 2025-09-12 04:29 GMT
കൊച്ചി: സ്വർണം ഗ്രാമിന് 70 രൂപ വർധിച്ച് 10200 രൂപയും 560 പവന് വർദ്ധിച്ചു 81600 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില 3653 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.37 മായി.
കഴിഞ്ഞ ദിവസം സ്വർണ വില 3620 ഡോളർ വരെ താഴ്ന്നതിനുശേഷം ആണ് 3653 ഡോളറിലേക്ക് എത്തിയത്. നിലവിലുള്ള സാഹചര്യങ്ങളെല്ലാം സ്വർണത്തിന് പോസിറ്റീവാണ്. വില വർധനവ് തുടരാൻ തന്നെയാണ് സാധ്യത .