സ്വർണവിലയിൽ വർധന; പവന് 120 രൂപ കൂടി
പവന് 50,720 രൂപയാണ് ഇന്നത്തെ വില.
Update: 2024-07-29 05:58 GMT
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 15 രൂപയുടേയും പവന് 120 രൂപയുടേയും വർധനവാണുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,340 രൂപയായി ഉയർന്നു. പവന് 50,720 രൂപയാണ് ഇന്നത്തെ വില.
കേന്ദ്ര ബജറ്റ് അവതരണം നടന്ന 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.