സ്വർണക്കടത്ത് കേസ്: ഇഡിക്കെതിരായ അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി

സിംഗിൾ ബഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി

Update: 2025-09-26 05:25 GMT
Editor : നബിൽ ഐ.വി | By : Web Desk

കൊച്ചി: സ്വർണക്കടത്ത് കേസിൽ ജുഡീഷ്യൽ കമ്മീഷനെ വെച്ച സർക്കാർ നടപടിക്ക് തിരിച്ചടി. സിംഗിൾ ബഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇഡിക്കെതിരെ അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.

ഇഡി നൽകിയ ഹരജിയിൽ നേരത്തെ സിംഗിൾ ബെഞ്ച് കമ്മീഷൻ സ്റ്റേ ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജൻസികളുടെ ഗൂഢാലോചന അന്വേഷിക്കുന്നതിനായിരുന്നു വി.കെ മോഹനൻ കമ്മീഷൻ. സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

മുഖ്യമന്ത്രി, സ്പീക്കർ, ഉള്‍പ്പടെയുള്ളവരെ സ്വര്‍ണക്കടത്ത് കേസില്‍ ബന്ധപ്പെടുത്താൻ ഗൂഢാലോചന നടന്നോ എന്ന് അന്വേഷിക്കാനാണ് ജസ്റ്റിസ് വി.കെ മോഹനന്‍ അധ്യക്ഷനായ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംസ്ഥാന സർക്കാർ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News