നെടുമ്പാശേരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 34 ലക്ഷത്തിന്റെ സ്വർണം പിടികൂടി

പോക്കറ്റിൽ കൈയിട്ട് ഇടയ്ക്കിടെ അടിവസ്ത്രം ശരിയാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് കൂടുതൽ സംശയം ജനിപ്പിച്ചത്.

Update: 2023-03-15 12:13 GMT

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 34 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. അബൂദാബിയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. മലപ്പുറം ചങ്ങരംകുളം സ്വദേശി അക്ബറിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

640 ​ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ​ഇയാൾ ഗ്രീൻചാനൽ വഴി പുറത്തുകടക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസിന് സംശയം തോന്നുകയും നിരീക്ഷിക്കുകയും ചെയ്തു. പോക്കറ്റിൽ കൈയിട്ട് ഇടയ്ക്കിടെ അടിവസ്ത്രം ശരിയാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് കൂടുതൽ സംശയം ജനിപ്പിച്ചത്.

തുടർന്ന് ഇയാളെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മൂന്ന് അടിവസ്ത്രം ധരിച്ചതായി കണ്ടെത്തി. ഇതിലൊന്നിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News