കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം കവർന്നു; ജീവനക്കാരനെതിരെ കേസ്
താൽക്കാലിക ക്യാഷറും സിപിഎം പ്രാദേശിക നേതാവുമായ സുധീർ തോമസിനെതിരെയാണ് കേസെടുത്തത്
Update: 2025-05-05 02:34 GMT
കണ്ണൂര്‍: കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണ്ണം ജീവനക്കാരൻ കവർന്നു. ആനപ്പന്തി സഹകരണ ബാങ്കിലെ താത്കാലിക കാഷ്യറായ സുധീർ തോമസിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ് സുധീർ തോമസ്.
18 പാക്കറ്റുകളിൽ സൂക്ഷിച്ച സ്വർണമെടുത്ത് പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. ഭാര്യയുടെ പേരിൽ പണയം വെച്ച സ്വർണവും സുധീർ മോഷ്ടിച്ചു.കോൺഗ്രസ് നിയന്ത്രണത്തിലുണ്ടായിരുന്ന ബാങ്ക് 2023ലാണ് സിപിഎം പിടിച്ചെടുത്തത്.