ഗൂഗിൾ മാപ്പ് ചതിച്ചു: വിനോദ സഞ്ചാരികളുടെ കാർ തോട്ടിൽ മറിഞ്ഞു

കോട്ടയം കുറുപ്പുംന്തറയിൽ പുലർച്ചെ 5 മണിയോടെ യായിരുന്നു അപകടം

Update: 2024-05-25 06:35 GMT
Editor : Anas Aseen | By : Web Desk
Advertising

​കോട്ടയം: മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോയ ​ വിനോദ സഞ്ചാരികളുടെ സംഘം ദിശ തെറ്റി കാർ തോട്ടിലേക്ക് മറിഞ്ഞു. ഹൈദരാബദിൽ നിന്നുള്ള  നാലംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

കോട്ടയം കുറുപ്പുംന്തറയിൽ പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടയിലാണ് ദിശ തെറ്റി കാർ തോട്ടിൽ വീഴുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. കുറുപ്പന്തറയിൽ കടവ് പാലത്തിനു സമീപത്താണ് അപകടം.

മെഡിക്കൽ വിദ്യാർഥികളായ നാലംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. മൂന്നു പുരുഷന്മാരും ഒരു പെൺകുട്ടിയുമായിരുന്നു കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. കാർ അപകടത്തിൽ പെട്ടതിന് പിന്നാലെ ഡിക്കി തുറന്നാണ് നാല്പേരും പുറത്തിറങ്ങിയത്. തോട്ടിൽ വീണ കാർ 50 മീറ്ററോളം ഒഴുകിപ്പോയി. പ്രദേശം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർപറയുന്നു. നാട്ടുകാരും ഫയർ​​ഫോഴ്സും ചേർന്നാണ് കാർ​ തോട്ടിൽ നിന്ന് കരക്കെടുത്തു.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News