ഗൂഗിൾ മാപ്പ് ചതിച്ചു: വഴിതെറ്റിയ കണ്ടെയ്നർ ലോറി ഇടറോഡിൽ കുടുങ്ങി, തിരിക്കുന്നതിനിടെ മതിലും തകര്‍ത്തു
പൂനെയിൽ നിന്ന് കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയിലേക്ക് പോയ വാഹനമാണ് കുടുങ്ങിയത്
Update: 2025-08-07 05:40 GMT
കൊച്ചി: ഗൂഗിൾ മാപ്പ് ചതിച്ചു. വഴിതെറ്റിയ കണ്ടെയ്നർ ലോറി ഇടറോഡിൽ കുടുങ്ങി. പെരുമ്പാവൂർ ഓൾഡ് വല്ലം റോഡിലാണ് വാഹനം കുടുങ്ങിയത്.
വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ സമീപത്തെ മതിലും തകർത്തു. പൂനെയിൽ നിന്ന് കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയിലേക്ക് പോയ വാഹനമാണ് കുടുങ്ങിയത്.
മതിൽ നിർമിച്ചു നൽകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Watch Video Report