എസ്ഡിപിഐയുമായുള്ള ധാരണ പുറത്തുവന്നു, രഞ്ജിത്ത് കൊലപാതകക്കേസിൽ സർക്കാരും പൊലിസും ഇരുട്ടിൽ തപ്പുന്നു: കെ. സുരേന്ദ്രൻ

അമ്പലപ്പുഴയിലെ സിപിഎം എംഎൽഎ എച്ച് സലാം എസ്ഡിപിഐയുടെ ആളാണെന്നും സിപിഎമ്മുകാർ തന്നെ ഇത് ആരോപിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ

Update: 2021-12-22 10:40 GMT
Advertising

ആലപ്പുഴയിൽ നടന്ന ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതക്കേസിൽ സർക്കാരും പൊലീസും ഇരുട്ടിൽ തപ്പുന്നുവെന്നും എസ്ഡിപിഐയുമായുള്ള അവരുടെ ധാരണ പുറത്തുവന്നിരിക്കുകയാണെന്നും ബിജെപി പ്രസിഡൻറ് കെ സുരേന്ദ്രൻ. അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നും കുറ്റകൃത്യത്തിൽ പങ്കെടുത്തവരെ കണ്ടെത്താനായിട്ടില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാന തലത്തിൽ ഗൂഢാലോചന നടന്നുവെന്നും എസ്ഡിപിഐ പ്രസിഡൻറിനെതിരെ അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാരാകായുധങ്ങളുമായി ആംബുലൻസ് എത്തിയത് പാലക്കാട് നിന്നാണെന്നും സുരേന്ദ്രൻ ആരോപിച്ചു. എസ്ഡിപിഐയുടെ ആയുധകേന്ദ്രങ്ങളിൽ പൊലിസ് പരിശോധന നടത്തിയിട്ടില്ലെന്നും തൃത്താലയിൽ നിന്ന് വന്ന ആംബുലൻസ് പരിശോധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആംബുലൻസ് വിട്ടു കൊടുത്ത പൊലിസും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ധാരണ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ജയ്ശ്രീരാം എന്ന് വിളിക്കാൻ പൊലിസ് നിർബന്ധിച്ചുവെന്ന് എസ്ഡിപിഐ ആരോപണം പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അമ്പലപ്പുഴയിലെ സിപിഎം എംഎൽഎ എച്ച് സലാം എസ്ഡിപിഐയുടെ ആളാണെന്നും സിപിഎമ്മുകാർ തന്നെ ഇത് ആരോപിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. സ്വന്തം പാർട്ടിക്കാരനെ പോലെ എസ്ഡിപിഐ എംഎൽഎയെ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ പൊലിസിന്റെ നീക്കങ്ങൾ എംഎൽഎ ഇവർക്ക് ചോർത്തിക്കൊടുക്കുകയാണെന്നും എച്ച് സലാമിന്റെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും ആരോപിച്ചു.  ഭീകരവാദ കേസുകളെല്ലാം കേന്ദ്ര എജൻസി അന്വേഷിക്കണമെന്നും പലയിടത്ത് നിന്ന് വന്ന കൊല നടത്തി പോകുന്ന പരിശീലനം സിദ്ധിച്ചവരാണ് ഇവരെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇവർക്ക് തന്നെ പരസ്പരം അറിയില്ലെന്നും കേസ് തെളിയാൻ കേന്ദ്രത്തിന് കൈ മാറണമെന്നും രാഷ്ട്രീയ ലാഭത്തിനായി പിണറായി കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ കണ്ണീര് കാണിതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഷാന്റെ കൊലപാതകത്തിൽ ബിജെപി ബന്ധം കാണിക്കാനാവില്ലെന്നും വത്സൻ തില്ലങ്കേരിക്കെതിരെയുള്ള നീക്കം വർഷങ്ങളായി നടക്കുന്നതാണ്. അദ്ദേഹത്തെ കൊലയാളിയാക്കി ചിത്രീകരിച്ച് കൊലപ്പെടുത്താനാണ് നീക്കമെങ്കിൽ അത് മനസ്സിൽ വെച്ചാൽ മതി -സുരേന്ദ്രൻ പറഞ്ഞു. ന്യൂമാൻ കോളേജിലെ പ്രഫസർ പിജെ ജോസഫിന്റെ കൈവെട്ടിയപ്പോൾ മണ്ണഞ്ചേരിയിൽ പായസം വിതരണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡൻറ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും എസ്ഡിപിഐയുടെ വോട്ട് വാങ്ങുന്നവരാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

Full View

പി.ടി. തോമസിന്റെ വിയോഗത്തിൽ അന്ത്യാഞ്ജലി അർപ്പിക്കുന്നുവെന്നും വിവിധ വിഷയങ്ങളിൽ ശക്തമായ നിലപാട് ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും സുരേന്ദ്രൻ പറഞ്ഞു.

BJP President K Surendran has said that the government and the police are in the dark over the murder of OBC Morcha leader Ranjith Srinivasan in Alappuzha and that their understanding with the SDPI has come to light.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News