സംഘ്പരിവാർ അഭിഭാഷകന് സർക്കാർ സഹായം; ആർ കൃഷ്ണരാജിനെ മാറ്റിയ വഴിക്കടവ് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി തീരുമാനം സ്റ്റേ ചെയ്തു

പഞ്ചായത്തിന്‍റെ കേസുകള്‍ സമര്‍ത്ഥമായി വാദിക്കുന്ന അഭിഭാഷകനാണ് കൃഷ്ണരാജ് എന്ന വഴിക്കടവ് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം

Update: 2025-09-23 06:13 GMT
Editor : rishad | By : Web Desk

കോഴിക്കോട്: സംഘ്പരിവാർ അനുകൂല അഭിഭാഷകനെ സ്റ്റാന്‍ഡിങ് കൗൺസിൽ സ്ഥാനത്ത് നിന്ന് മാറ്റിയ യുഡിഎഫ് ഭരണസമിതി തീരുമാനം തദ്ദേശ സ്വയം ഭരണ വകുപ്പ് സ്റ്റേ ചെയ്തു. 

അഡ്വ. ആർ കൃഷ്ണരാജിനെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ സ്ഥാനത്ത് നിന്ന് മാറ്റിയ വഴിക്കടവ് പഞ്ചായത്തിന്റ തീരുമാനമാണ് സ്റ്റേ ചെയതത്. 

പഞ്ചായത്തിന്‍റെ കേസുകള്‍ സമര്‍ത്ഥമായി വാദിക്കുന്ന അഭിഭാഷകനാണ് കൃഷ്ണരാജ് എന്ന വഴിക്കടവ് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. കൃഷ്ണരാജിനെ തുടരാന്‍ അനുവദിക്കണമെന്ന് മലപ്പുറം ജില്ല തദ്ദേശ ജോയിന്റ് ഡയറക്ടറും ശിപാർശ നല്‍കിയിരുന്നു. 

Advertising
Advertising

ഹൈക്കോടതിയിൽ, വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിഭാഷകനായി സംഘ്പരിവാർ പ്രവർത്തകൻ അഡ്വ. കൃഷ്ണരാജിനെ നിയമിച്ചത് റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു. മുസ്‌ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിലെ അദ്ദേഹത്തിന്റെ നിയമനം ഏറെ വിവാദമായിരുന്നു. 

സമൂഹമാധ്യമങ്ങളിലും പുറത്തും തീവ്ര നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് കൃഷ്ണരാജ്. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്‍ലിം ലീഗ് നല്‍കിയ ഹരജിയ്‌ക്കെതിരെ നല്‍കിയ തടസ ഹരജിയില്‍ കാസയ്ക്ക് വേണ്ടി ഹാജരാകുന്നതും കൃഷ്ണരാജാണ്. കെഎസ്ആര്‍ടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്.

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News