'പി.സി ജോർജിന് മുങ്ങാനുള്ള സൗകര്യം സർക്കാർ നൽകി; നടക്കുന്നത് ഒത്തുകളിയെന്ന് വി.ഡി സതീശൻ.

' തൃക്കാക്കര തെരഞ്ഞെടുപ്പായതിനാൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന പ്രതീതിയുണ്ടാക്കുകയാണ്'

Update: 2022-05-22 06:27 GMT
Editor : Lissy P | By : Web Desk

കൊച്ചി: പി.സി ജോർജിന് ഒളിവിൽ പോകാൻ സൗകര്യം നൽകിയത് സംസ്ഥാന സർക്കാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇപ്പോൾ നടക്കുന്നത് പി.സി ജോർജും സർക്കാറും ഒത്തുകളിയാണെന്നും സതീശൻ കുറ്റപ്പെടുത്തി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

' തൃക്കാക്കര തെരഞ്ഞെടുപ്പായതിനാൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന പ്രതീതിയുണ്ടാക്കുകയാണ്. വെണ്ണല പ്രസംഗത്തിന് ജോര്‍ജിനെ  കൊണ്ടുവന്നത് ആരാണ്. ക്ഷണിച്ചയാൾക്ക് ഇ.പി ജയരാജനുമായി എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.

'തിരുവനന്തപുരത്ത് വിദ്വേഷ പ്രസംഗകേസിലെ പ്രതി കൊച്ചിയിൽ വന്നാണ് വിദ്വേഷ പ്രസംഗം നടത്തിയത്. അപ്പോഴൊന്നും ജോർജിനെ അറസ്റ്റ് ചെയ്തില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പോകുന്നു എന്ന പ്രഹസനം നടത്തുന്നത്. ജോർജിനെ പോലെ ഒരാള അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ എന്തിനാണ് ഇവിടെ പൊലീസ് എന്നും അദ്ദേഹം ചോദിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News