കെ-സ്മാർട്ട് നടത്തിപ്പിലെ പ്രതിസന്ധി: ഫീസ് നിരക്ക് വർധിപ്പിച്ച് സർക്കാർ
ഇൻഫർമേഷൻ കേരള മിഷന്റെ പ്രവർത്തനങ്ങൾ നിലയ്ക്കുന്ന സാഹചര്യമെന്ന് ഉത്തരവിൽ
Update: 2025-03-08 09:22 GMT
തിരുവനന്തപുരം: കെ-സ്മാർട്ട് നടത്തിപ്പിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഫീസ് നിരക്ക് വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ബജറ്റ് വിഹിതം അപര്യാപ്തമായതിനാൽ ഇൻഫർമേഷൻ കേരള മിഷന്റെ പ്രവർത്തനങ്ങൾ നിലയ്ക്കുന്ന സാഹചര്യമാണെന്ന് ഉത്തരവിൽ പറയുന്നു.
സർട്ടിഫിക്കറ്റുകൾക്കായി ഈടാക്കുന്ന ഫീസിൽ ഒരു ഭാഗം ഇൻഫർമേഷൻ കേരള മിഷന് ലഭ്യമാക്കും. തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമയുടെതാണ് ഉത്തരവ്. ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കെ-സ്മാർട്ട് പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിന്റെ മുമ്പായിട്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ വിവിധ സർട്ടിഫിക്കറ്റുകൾ സൗജന്യമായിട്ടാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇനി മുതൽ ഇതിന് ഫീസ് ഈടാക്കും.