കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് സർക്കാർ മാനദണ്ഡങ്ങൾ തയ്യാറാക്കുന്നു

രണ്ട് ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം വിദ്യാർഥികൾ എന്ന നിലയിലോ ക്ലാസുകൾ തുടങ്ങും.

Update: 2021-09-08 07:57 GMT
Editor : rishad | By : rishad

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് സർക്കാർ മാനദണ്ഡങ്ങൾ തയ്യാറാക്കുന്നു. രണ്ട് ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം വിദ്യാർഥികൾ എന്ന നിലയിലോ ക്ലാസുകൾ തുടങ്ങും. കൂടുതൽ ചർച്ചകള്‍ക്കായി മറ്റെന്നാൾ പ്രിൻസിപ്പൽമാരുടെ യോഗം വിളിക്കുമെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ അധ്യയന വർഷം സ്വീകരിച്ച മാനദണ്ഡങ്ങളോടെയാണ് ക്ലാസുകൾ ആരംഭിക്കുക. അതിന് മുന്നോടിയായി അധ്യാപകർക്ക് വാക്സിൻ ലഭ്യമാക്കുന്നതിന് സംവിധാനമൊരുക്കാനും തീരുമാനിച്ചു.

ക്ലാസുകളുടെ സമയം സംബന്ധിച്ച് അതാത് സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാം. ആർട്സ് ആന്റ് സയൻസ് കോളജുകൾക് പുറമേ ടെക്നിക്കൽ, പോളി ടെക്നിക്, മെഡിക്കൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള ബിരുദ - ബിരുദാനന്തര സ്ഥാപനങ്ങളിലെ അവസാന വർഷ ക്ലാസുകളും ആരംഭിക്കും. 


Full View


Writer - rishad

contributor

Editor - rishad

contributor

By - rishad

contributor

Similar News