പാലക്കാട്ട് ഏഴാം ക്ലാസുകാരൻ ജീവനൊടുക്കി

വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്

Update: 2026-02-05 09:24 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: എലപ്പുള്ളിയിൽ ഏഴാം ക്ലാസുകാരൻ ജീവനൊടുക്കി. എലപ്പുള്ളി മേനോൻപാറ മേലെ പോക്കാന്തോട് സ്വദേശിയായ വിശ്വജിത്താണ് (13) മരിച്ചത്. പോക്കാന്തോട് സ്വദേശികളായ ശിവപ്രസാദിന്റെയും സജിതയുടെയും മകനാണ്. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്കൂളിലെ  വിദ്യാർഥിയാണ്.

വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. രാവിലെ കുളിക്കാൻ കയറി തിരിച്ച് ഇറങ്ങാൻ സമയം വൈകിയപ്പോൾ രക്ഷിതാക്കൾ കുളിമുറിയുടെ വാതിൽ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ്  മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ മറ്റു ദുരൂഹതകളില്ലെന്നാണ് പാലക്കാട് കസബ പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News