കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു പാർട്ടിവിട്ടു; ബിജെപിയിൽ ചേരും

കെ. സുധാകരന്റെ വിശ്വസ്തനായ കിഷോർ ബാബു ഇന്നലെ വരെ കോൺഗ്രസ് പരിപാടികളിൽ സജീവമായിരുന്നു

Update: 2026-02-05 08:24 GMT

ആലപ്പുഴ: കെപിസിസി ഇൻഡസ്ട്രീസ് സെൽ ചെയർമാൻ അ‍ഡ്വ. കിഷോർ ബാബു പാർട്ടി വിട്ടു. കെപിസിസി പ്രസിഡന്റിന് രാജി കത്ത് നൽകി. പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്ന് രാജിവെക്കുന്നു എന്ന് കത്തിൽ.

കെ. സുധാകരന്റെ വിശ്വസ്തനായ ഇദ്ദേഹം ഇന്നലെ വരെ കോൺഗ്രസ് പരിപാടികളിൽ സജീവമായിരുന്നു. കിഷോർ ബാബു ഇന്ന് ബിജെപിയിൽ ചേരും. സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകും.

കോൺഗ്രസ് പോകുന്നത് സർവ നാശത്തിലേക്കാണെന്ന് കിഷോർ ബാബു പറഞ്ഞു. കെ.സി വേണുഗോപാൽ തന്നെ അവഹേളിച്ചു. കെ.കരുണകരന്റെ മകൾക്കും എ.കെ ആന്റണിക്കും പോകാമെങ്കിൽ തനിക്കും പോകാമല്ലോയെന്നും ബിജെപി കൊള്ള സംഘമല്ലല്ലോയെന്നും കിഷോർ ബാബു ചോദിച്ചു.

അഡ്വ. കിഷോർ ബാബു യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു ആലപ്പുഴ ജില്ലാ നേതൃത്വത്തിലുണ്ടായിരുന്നു. 2022ൽ കെ സുധാകരനാണ് ഇൻഡസ്ട്രിയൽ സെൽ ചെയർമാനായി നിയമിച്ചത്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News