സിസാ തോമസിനെ നേരിൽ കേൾക്കാൻ സർക്കാർ; ഉന്നത വിദ്യാഭ്യാസ അഡീ.സെക്രട്ടറിക്ക് മുന്നിൽ ഹാജരാകാൻ നിർദേശം

പ്രത്യേക ദൂതൻ വഴി നൽകിയ കത്ത് സിസാ തോമസ് കൈപ്പറ്റിയില്ല

Update: 2023-03-31 01:04 GMT

തിരുവനന്തപുരം: സിസാ തോമസിനെ നേരിൽ കേൾക്കാൻ സർക്കാർ. നാളെ രാവിലെ ഉന്നത വിദ്യാഭ്യാസ അഡീ.സെക്രട്ടറിക്ക് മുന്നിൽ ഹാജരാകണമെന്ന് കാണിച്ച് സിസാ തോമസിന് കത്ത് നൽകി. എന്നാൽ പ്രത്യേക ദൂതൻ വഴി നൽകിയ കത്ത് സിസാ തോമസ് കൈപ്പറ്റിയില്ല. ട്രൈബ്യൂണൽ നിർദേശപ്രകാരമാണ് സർക്കാരിന്റെ നീക്കം.

സർക്കാറിന്റെ അനുമതിയോടുകൂടി വേണമായിരുന്നു സിസാ തോമസ് പുതിയ ഉത്തരവാദിത്തം സ്വീകരിക്കാനെന്ന് മന്ത്രി ആർ. ബിന്ദു. സിസാ തോമസിനെതിരെ എന്ത് നടപടി വേണമെന്നുള്ള കാര്യം ആലോചിച്ച് തീരുമാനിക്കും.ആരെയും വിഷമിപ്പിക്കാൻ വേണ്ടി അല്ല നടപടിയെടുക്കുന്നതെന്നും വ്യവസ്ഥാപിതമായ ചില കാര്യങ്ങളുണ്ട് അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.സിസ തോമസ് എന്തുപറയുന്നു എന്ന കാര്യം കൂടി കേട്ടു മാത്രമേ നടപടിയിലേക്ക് പോവുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News