'അന്വേഷണവുമായി സഹകരിക്കുന്നില്ല'; എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാര്‍ ഹരജി ഇന്ന് ഹൈക്കോടതിയിൽ

മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം സെഷൻസ് കോടിതിൽ ഇന്ന് അന്തിമവാദ കേൾക്കും

Update: 2022-10-31 01:14 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എൽദോസ് കുന്നപ്പിള്ളിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസിൽ എം.എൽ.എയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് സർക്കാർ വാദം.

കഴിഞ്ഞതവണ ഹരജി പരിഗണിച്ച കോടതി എൽദോസ് കുന്നപ്പിള്ളിലിന് നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക. കർശന ഉപാധികളോടെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എൽദോസിന് ജാമ്യം അനുവദിച്ചിരുന്നത്.

Advertising
Advertising

അതേസമയം, അഭിഭാഷകന്റെ ഓഫീസിൽ വച്ച് യുവതിയെ ആക്രമിച്ച കേസിൽ എൽദോസ് കുന്നപ്പള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് അന്തിമവാദം കേൾക്കും. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. കേസിൽ എം.എൽ.എയെ കൂടാതെ മൂന്ന് അഭിഭാഷകരെയും ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനെയും പ്രതി ചേർത്തിരുന്നു.

ഇന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരാകാൻ എൽദോസിന് നോട്ടീസ് നൽകിയിട്ടുണ്ട്. നിലവിൽ നൽകിയ മൊഴികളിലെ വൈരുദ്ധ്യം സംബന്ധിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വരും ദിവസങ്ങളിൽ കളമശ്ശേരി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ എൽദോസിനെ എത്തിച്ചും തെളിവെടുക്കും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News