'ചാൻസലർ ബില്ലിൽ ഒപ്പിടില്ല'; നിയമ സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് ഗവർണർ

രാഷ്ട്രപതിക്ക് അയക്കുന്നതിൽ തീരുമാനം എടുത്തില്ലെന്നും ഗവർണർ

Update: 2023-01-06 04:50 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടില്ല.ബിൽ രാഷ്ട്രപതിക്ക് അയക്കുന്നതിലെ സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് ഗവർണർ ഡൽഹിയിൽ പറഞ്ഞു.

രാഷ്ട്രപതിക്ക് അയക്കുന്നതിൽ തീരുമാനം എടുത്തില്ലെന്നും ഗവർണർ വ്യക്തമാക്കി. തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്ലിൽ മുകളിലുള്ളവർ തീരുമാനം എടുക്കട്ടെയെന്ന നിലപാടാണ് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിക്കുകയാണ്. ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടിരുന്നു. തന്റെ അധികാരം വെട്ടികുറയ്ക്കുന്ന ബില്ലിൽ ഗവർണർ ഒപ്പിടാൻ സാധ്യതയില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

Advertising
Advertising

കഴിഞ്ഞ ഡിസംബർ 13 ന് നിയമസഭ പാസാക്കിയ ബിൽ 22നാണ് സർക്കാർ ഗവർണർക്ക് അയച്ചത്. ഒൻപത് ദിവസത്തിന് ശേഷം ബിൽ സർക്കാർ രാജ്ഭവന് കൈമാറുകയായിരുന്നു. എന്നാൽ ഗവർണർ അന്നേരം സംസ്ഥാനത്തുണ്ടായിരുന്നില്ല. ബിൽ കണ്ടിട്ടില്ലെന്നും അതു സംബന്ധിച്ച കാര്യങ്ങൾ രാഷ്ട്രപതിയെ അറിയിക്കുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. 

ഗവർണറുടെ ചാൻസലർ പദവി നീക്കുന്ന ബില്ല് ആയതുകൊണ്ടു തന്നെ അദ്ദേഹത്തിന് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കാൻ സാധിക്കും. ഇനിയും ബില്ലിൽ ഒപ്പിടാതെയും വിഷയത്തിൽ തീരുമാനമെടുക്കാതെയും നീട്ടിക്കൊണ്ടു പോവാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ബില്ലിൽ തിരക്കിട്ടുള്ള നീക്കം ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ സാധ്യതയില്ല.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News